പാലോട്: ജില്ല പഞ്ചായത്തും പട്ടികവർഗ വകുപ്പും ചേർന്ന് ആദിവാസി വനിതകൾക്ക് നൽകിയ ചെണ്ടകൾ പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപ്പണി നടത്തി നൽകാമെന്ന് പറഞ്ഞ് പട്ടികവർഗവകുപ്പ് തിരികെ വാങ്ങിക്കൊണ്ടുപോയത് രണ്ടുമാസമായിട്ടും തിരികെ നൽകിയതുമില്ല. നെടുമങ്ങാട് പട്ടികവർഗ വികസന വകുപ്പ് ഓഫിസറാണ് പെരിങ്ങമ്മലയിലെ പോട്ടമാവ് കോളനിയിൽനിന്ന് ചെണ്ടകൾ വാങ്ങിക്കൊണ്ടു പോയത്.
തിരുവനന്തപുരം ജില്ല പഞ്ചായത്തും പട്ടികവർഗവകുപ്പും ചേർന്ന് ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിപ്രകാരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്രകലാ സാംസ്കാരിക സമിതികൾക്ക് ശിങ്കാരിമേളം യൂനിറ്റ് തുടങ്ങാൻ ആറു ലക്ഷം രൂപ ചെലവഴിച്ച് ചെണ്ടകൾ വാങ്ങി നൽകിയിരുന്നു. നിലവാരം കുറഞ്ഞ ചെണ്ടകളാണ് വാങ്ങി നൽകിയതെന്നും പദ്ധതി നടത്തിപ്പിൽ അഴിമതിയുണ്ടെന്നും അന്നേ ആക്ഷേപമുയർന്നിരുന്നു.
നിലവാരം കുറഞ്ഞ ചെണ്ടകൾ മാറ്റി പുതിയത് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പട്ടികവർഗവകുപ്പ് ആവശ്യം ചെവിക്കൊണ്ടിരുന്നില്ല. ഇപ്പോൾ നിരവധി പൊതുപരിപാടികൾക്ക് മേളത്തിനായി യൂനിറ്റിനെ സമീപിക്കുമ്പോൾ ചെണ്ടയില്ലാതെ എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യമാണ് പ്രവർത്തകർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.