താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ കിഡ്സ് സ്പേസ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കിഡ്സ് സ്പേസ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ഉദ്ഘാടനംചെയ്തു

പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.എസ്സിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ‘കിഡ്സ് സ്പേസ്’ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ് ഉദ്ഘാടനം ചെയ്തു.


വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ സ്ഫുടമായി സംസാരിക്കാൻ വ്യത്യസ്തമായ പരിശീലന പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും. യോഗത്തിൽ ഇംഗ്ലീഷ് ഭാഷാ പരിശീലക ദീപ ചല്ലിമുക്ക്, പ്രഥമ അധ്യാപിക ജമനിസ ബീഗം, എസ്.എം സി ചെയർമാൻ സഫീർ ഖാൻ, രാഗേഷ് തമ്പി, അൻസാറുദീൻ എന്നിവർ പ​ങ്കെടുത്തു.


News Summary - Kids Space Spoken English Course inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.