പാലോട്: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിക്കുകയും വീടിന്‍റെ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പഞ്ചായത്തിലെ തൽക്കാലിക ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർക്കെതിരെ പാലോട് പൊലീസ് കേസെടുത്തു; ഒരാളെ അറസ്റ്റ് ചെയ്തു.
പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.സൂര്യകാന്തി പാക്കുളം ആറ്റരികത്ത് വീട്ടിൽ വത്സല (65), മകൻ ബിനു (45) എന്നിവരെയാണ് മർദിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ശരത്തും ബന്ധുവായ ശ്രീക്കുട്ടനും മാരകായുധങ്ങളുമായി രാത്രി ഒമ്പതോടെ വത്സലയുടെ വീട്ടിലെത്തി. തുടർന്ന് ശരത് വത്സലയുടെ മകൻ വിനുവിനെ ആക്രമിക്കാൻ തുടങ്ങുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച വത്സലയെ പിടിച്ചുതള്ളുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ജനലിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇരുവരും ബൈക്കിൽ കയറി സ്ഥലം വിടുകയും ചെയ്തു. ശരത് ഒളിവിലാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.