പാലോട്: മലമാരി ലക്ഷംവീട് കോളനിയിലേക്ക് സുഗമമായ വഴി ഒരുക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരിയായ മോളിയും സഹോദരൻ ജോയിയും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ അനിശ്ചിത കാല സത്യഗ്രഹം തുടങ്ങി. ദലിത് സാഹോദര്യ സമിതി സംസ്ഥാന പ്രസിഡൻറ് ശശി ചേരമൻ ഉദ്ഘാടനം ചെയ്തു.
പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മലമാരി ലക്ഷം വീട്ടിൽ താമസിക്കുന്ന ഭിന്നശേഷിക്കാരിയായ മോളിയും നാട്ടുകാരും വഴിക്കുവേണ്ടി പഞ്ചായത്തിെൻറ കനിവ് കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 വർഷമായി. 36 കുടുംബങ്ങളാണ് കോളനിയിലുള്ളത്. പോളിയോ ബാധിച്ച് കൈയും കാലും തളർന്ന നാൽപതുകാരി മോളിക്ക് പുറത്തുപോകണമെങ്കിൽ ഇരുന്നൂറ് മീറ്റർ ദൂരമുള്ള ഇടുങ്ങിയ വഴിയിലൂടെ രണ്ടുപേർ ചുമന്നുകൊണ്ട് പോകണം.
വാഹനം കടന്നുവരത്തക്കരീതിയിൽ വഴി നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ചടങ്ങിൽ ദലിത് സാഹോദര്യ സമിതി സെക്രട്ടറി വിമൽ രാജ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സുരേഷ് സമരസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.