പാലോട്: മുസ്ലിം ലീഗ് നേതാവിെൻറ വീടിനുനേരെ ആക്രമണം. വാമനപുരം നിയോജക മണ്ഡലം ലീഗ് പ്രസിഡൻറ് ഇടവം ഖാലിദിെൻറ പെരിങ്ങമ്മലയിലെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്.
ജനൽചില്ലുകളും വീടിെൻറ മുൻവശത്ത് കിടന്ന കാറിെൻറ ഗ്ലാസുകളും തകർത്തു. പെരിങ്ങമ്മല പഞ്ചായത്തിലെ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ തുടർന്ന് ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. കഴിഞ്ഞദിവസം ലീഗ് നേതൃത്വത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇതിനുപിന്നാലെയായിരുന്നു വീടാക്രമിച്ചത്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇടവം ഖാലിദിെൻറ വീടാക്രമിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി പ്രധിഷേധിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ, ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, ഭാരവാഹികളായ അഡ്വ. എസ്.എൻ പുരം നിസാർ, അഡ്വ. പാച്ചല്ലൂർ നുജുമുദീൻ, എം.എ. കരീം ബാലരാമപുരം, മണ്ഡലം ജനറൽ സെക്രട്ടറി നാസർ കൊങ്ങണംകോട് എന്നിവർ ഖാലിദിെൻറ വീട് സന്ദർശിച്ചു.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.