പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുശവൂർ കുന്നുംപുറത്ത് വീട്ടിൽ നിന്നും കരിമൺകോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിൻ (22) ആണ് അറസ്റ്റിലായത്.
ബന്ധുവായ പെൺകുട്ടി രണ്ടുമാസമായി പഠന സൗകര്യത്തിനായി പ്രതിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. പെൺകുട്ടിയുടെ മൊഴിപ്രകാരം പാലോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിെൻറ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഭുവനചന്ദ്രൻ നായർ, അൻസാരി, ദീപാകുമാരി, സുജുകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.