വനത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന സംഘം പിടിയിൽ

പാ​ലോ​ട്: ക​ട​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​ൻ, നാ​സ​ർ, നാ​സ​റു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ, പാ​ലോ​ട് റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്.

ഭ​ര​ത​ന്നൂ​ർ സെ​ക്​​ഷ​നി​ലെ മൈ​ല​മൂ​ട് വ​ന ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പി​ക്-​അ​പ്​ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ്​ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​വി​ധ ക​ട​ക​ളി​ൽ നി​ന്ന്​ ശേ​ഖ​രി​ച്ച മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ്​ വാ​ഹ​ന​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - people throwing plastic waste in the forest has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.