വിലകൂടിയ പ്രാവുകളെ മോഷ്​ടിച്ച യുവാക്കൾ അറസ്​റ്റിൽ

പാലോട്: വിലകൂടിയ പ്രാവുകളെ മോഷ്​ടിച്ച യുവാക്കൾ അറസ്​റ്റിൽ. ജവഹർ കോളനി ആശാഭവനിൽ ശരത് (24), ഇരുമ്പുപാലം തേക്കുംമൂട് മൂന്ന് സെൻറ് കോളനി സാന്ദ്ര ഭവനിൽ സജിത് (19) എന്നിവരാണ് അറസ്​റ്റിലായത്.

പേരയം കുടവനാട് ചിത്രാഭവനിൽ രാഹുലി​െൻറ ഉടമസ്ഥതയിലുള്ള പതിനയ്യായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനം പ്രാവുകളെയാണ് മോഷ്​ടിച്ചത്.

പ്രാവുകളെ ഇവർ നെടുമങ്ങാടുള്ള ഒരു കടയിൽ വിൽപന നടത്തിയതായി കണ്ടെത്തി. മോഷ്​ടിച്ച മുഴുവൻ പ്രാവുകളെയും കണ്ടെടുത്തു. പാലോട് ഇൻസ്പെക്ടർ സി കെ മനോജി​െൻറ നേതൃത്വത്തിൽ ജി.എസ്.ഐ സാംരാജ്, ജി.എ.എസ്.ഐ അൻസാറുദ്ദീൻ, ഷിബു, വിനീത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - pigeon theft youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.