പാലോട്: വനഭൂമി കൈയേറി മാലിന്യം തള്ളിയവരെ കസ്റ്റഡിയിലെടുത്തു.നെയ്യാറ്റിൻകര മേലേക്കോണം സ്വദേശി സജി (38), കാട്ടാക്കട വീരണകാവ് സ്വദേശി പ്രദീപ് (42), നെയ്യാറ്റിൻകര തേവർ തലയ്ക്കലിൽ രാജീവ് (47), നെയ്യാറ്റിൻകര കമ്മാളം കൊടിവിളയിൽ നൗഫൽ (26), കാട്ടാക്കട പെരുങ്കുളത്ത് കിരൺ (38), ആര്യനാട് സ്വദേശി രാജേഷ് കുമാർ (50), നെയ്യാറ്റിൻകര തേവർ തലയ്ക്കലിൽ ഷാജി (44) എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾ സ്വീകരിച്ചത്. കൂടുതൽ പേർക്കായുള്ള അന്വേഷണം നടക്കുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് കരിമ്പിൻകാല സെറ്റിൽമെൻറിൽ വനഭൂമിയോട് ചേർന്ന ഭാഗത്ത് മാലിന്യം തള്ളാൻ ശ്രമിച്ചത്.
എക്സ്കവേറ്റർ ഉപയോഗിച്ച് വഴിയുണ്ടാക്കി ഭൂമി ഇടിച്ചുനിരത്തുകയും വനസസ്യങ്ങൾ നശിപ്പിക്കുകയും ചെയ്താണ് സ്ഥലം കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള മാലിന്യമാണ് തള്ളാനെത്തിയത്. നാട്ടുകാർ വനം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാലോട് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒരു എക്സ്കവേറ്ററും രണ്ട് കണ്ടെയ്നർ പിക്-അപ് വാനുകളും ഒരു ബൈക്കും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.