പാലോട്: ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവാവ് അറസ്റ്റിൽ. തെന്നൂർ ഇടിഞ്ഞാർ കല്യാണിക്കരിക്കകം സോജി ഭവനിൽ അലൻ പീറ്റർ (25) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയെ നവംബർ ഒന്നിന് വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് െപാലീസ് അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പെൺകുട്ടി ശാരീരിക ചൂഷണത്തിനിരയായതായും കണ്ടെത്തി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്സി /എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ജി.എസ്.ഐ വിനോദ്, ഉദയകുമാർ, റഹിം, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.