പാലോട്: തിമിംഗില ഛർദിയുമായി ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസ് പിടികൂടി പാലോട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറോടെ കല്ലമ്പലത്തിനും പാരിപ്പള്ളിക്കും ഇടയിൽ ഫാർമസി മുക്ക് എന്ന സ്ഥലത്ത് നാലുപേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
കാർ റോഡിൽ പാർക്ക് ചെയ്യാനായി ഒതുക്കിയപ്പോൾ പിറകേ വന്ന മറ്റൊരു വാഹനം കാറിന്റെ പിൻവശത്ത് ഇടിച്ച ശേഷം നിർത്താതെ പോയി. കല്ലമ്പലം പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഒരു ബാഗ് ശ്രദ്ധയിൽ പെട്ടു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ മൂന്ന് കഷണങ്ങളായി ആംബർ ഗ്രീസ് കണ്ടു.
ടൻതന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്ന് ഒരാൾ കൊണ്ടുവന്ന തിമിംഗില ഛർദി കഴക്കൂട്ടത്ത് കൊണ്ട് പോയി ടെസ്റ്റ് ചെയ്ത ശേഷം വിൽക്കാൻ കൊണ്ടുപോവുകയായിരുന്നെന്ന് വെളിപ്പെടുത്തി. ഇവരുടെ കൂടെ മറ്റു രണ്ടുപേർ കൂടി ഉണ്ടന്ന വിവരം വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.
അഞ്ചേമുക്കാൽ കിലോ തിമിംഗില ഛർദിയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. കിലോക്ക് 10 ലക്ഷം രൂപവരെ കിട്ടുമെന്നാണ് യുവാക്കൾ പറയുന്നത്. ഇവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.