പാലോട്: പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
പാലോട് താന്നിമൂട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന അരുണിനെയാണ് (24) പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷങ്ങളായി നന്ദിയോട്, കുടവനാട്, പേരയം, അലംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി ഉപയോഗിച്ച ശേഷം സംഘം ചേർന്ന് ആക്രമണം, മോഷണം ഉൾപ്പടെ കുറ്റകൃത്യങ്ങളിൽ ഏർപെട്ട് നിരവധി തവണ ജയിൽ ശിക്ഷയനുഭവിച്ചയാളാണ് അരുൺ. സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽനിന്ന് ഇറങ്ങിയ ശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസുണ്ട്.
റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ ഗോപിനാഥിന്‍റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി എം. സുൾഫിക്കർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ തുടങ്ങിയവരടങ്ങിയ സംഘമാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.