കു​ന്ദ​ന്‍ ചൗ​ധ​രി

വയോധികനെ മര്‍ദിച്ച അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍

പേ​രൂ​ര്‍ക്ക​ട: വ​യോ​ധി​ക​നെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​വ​ശ​നാ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി കു​ന്ദ​ന്‍ ചൗ​ധ​രി​യെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഴ​യി​ല വി​ന്നേ​ഴ്‌​സ് ലെ​യ്‌​നി​ല്‍ താ​മ​സി​ക്കു​ന്ന ശ​ശി​ക്കാ​ണ്​ (70) മ​ര്‍ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യാ​ത്യാ​സ​മാ​ണ് മ​ര്‍ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വീ​ടി​നു​സ​മീ​പ​ത്തു നി​ന്നി​രു​ന്ന ശ​ശി​യെ പ്ര​തി പ​ട്ടി​യ​ല്‍കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും കൈ ​അ​ടി​ച്ചൊ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യി​ല്‍ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ശ​ശി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ​ശി ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പേ​രൂ​ര്‍ക്ക​ട എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മി​ഥു​ന്‍, എ​സ്.​സി.​പി.​ഒ സ​ജി, പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Interstate laborer arrested for assaulting elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.