വി​നോ​ദ്​

ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ

ശ്രീ​കാ​ര്യം: ബ​സ്​ യാ​ത്രി​ക​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. മു​രു​ക്കും​പു​ഴ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ വി​നോ​ദി​നെ (44) യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ വെ​ച്ച് പ്ര​തി യു​വ​തി​ക്കു നേ​രെ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ക​യും, അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് ഇ​യാ​ളെ പാ​ങ്ങ​പ്പാ​റ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Accused who misbehaved to the bus passenger was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.