കഴക്കൂട്ടം: ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തെ ചൊല്ലി സി.പി.എം ശ്രീകാര്യം ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ചേരിതിരിഞ്ഞ് വാക്കേറ്റം ഉണ്ടായി. തർക്കം രൂക്ഷമായതറിഞ്ഞ് സ്ഥലത്തെത്തിയ കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടിട്ട് പോലും കാര്യമുണ്ടായില്ല. ഒടുവിൽ വോട്ടെടുപ്പ് നടത്തി.
യൂനിവേഴ്സിറ്റി യൂനിയൻ മുൻ ചെയർമാനും സെനറ്റ് മെംബറുമായിരുന്ന മുണ്ടക്കയം സ്വദേശിയും ശ്രീകാര്യം ലോക്കൽ കമ്മിറ്റി അംഗവുമായ ജോഷി ജോണും ചെറുവല്ലി രാജനും തമ്മിലായിരുന്നു മത്സരം. ജോഷി ജോണിനുവേണ്ടി ഒരു വിഭാഗവും രാജനുവേണ്ടി മറ്റൊരു വിഭാഗവും എത്തിയതോടെ കാര്യങ്ങൾ വോട്ടെടുപ്പിലേക്ക് നീങ്ങി. വരത്തനെ സെക്രട്ടറി ആക്കാൻ കഴിയില്ല എന്ന് ഒരു വിഭാഗം നിലപാടെടുത്തു. കഴിഞ്ഞ 20 വർഷമായി ശ്രീകാര്യം വാർഡിൽ താമസിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന ജോഷി ജോൺ വരത്തനല്ല എന്ന് എതിർവിഭാഗം ശക്തമായി പ്രതികരിച്ചതോടെ രൂക്ഷമായ വാക്കേറ്റമുണ്ടായി.
എട്ട് പേരുടെ പിന്തുന്ന രാജനും ഏഴ് പേരുടെ പിന്തുണ ജോഷി ജോണിനും ലഭിച്ചതോടെ രാജനെ ശ്രീകാര്യം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈ മാസം 22, 23ന് രണ്ട് ദിവസങ്ങളിലായി കാട്ടായിക്കോണത്താണ് കഴക്കൂട്ടം ഏരിയ സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.