നിയമസഭ പുസ്തകോത്സവം ബുധനാഴ്ച മുതൽ; മുന്നൂറിലധികം പരിപാടികൾ

​തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ ഭാ​​ഗ​മാ​യി മു​ന്നൂ​റി​ല​ധി​കം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഔ​ദ്യോ​​ഗി​ക ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ‘നി​യ​മ​സ​ഭാ അ​വാ​ർ​ഡ്’ ജ്ഞാ​ന​പീ​ഠ ജേ​താ​വ്​ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും. 240 പു​സ്ത​ക പ്ര​കാ​ശ​നം, 30 പു​സ്ത​ക ച​ർ​ച്ച, മ​ന്ത്രി​മാ​രും സാ​ഹി​ത്യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രു​മു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച, ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ചു​ള്ള ‘മീ​റ്റ് ദി ​ഓ​ത​ർ’, ‘എ​ന്‍റെ എ​ഴു​ത്തി​ന്‍റെ​യും വാ​യ​ന​യു​ടെ​യും ലോ​കം’ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ണ്ടാ​വും. കെ.​എ​ൽ.​ഐ.​ബി.​എ​ഫ് ടോ​ക്സ്, സ്മൃ​തി​സ​ന്ധ്യ, ക​വി​യ​ര​ങ്ങ്, ക​വി​യും ജീ​വി​ത​വും, കെ.​എ​ൽ.​ഐ.​ബി.​എ​ഫ് ഡ​യ​ലോ​ഗ്സ്, അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്സ്​ തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ കെ.​എ​ൽ.​ഐ.​ബി.​എ​ഫ് ടോ​ക്കി​ൽ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി വി​ശി​ഷ്ട സാ​ന്നി​ധ്യ​മാ​കും. മൂ​ന്നി​ന്​ പെ​രു​മാ​ൾ മു​രു​ക​ൻ പ​ങ്കെ​ടു​ക്കും. ഷ​ബ്നം ഹ​ശ്മി, ശ​ശി ത​രൂ​ർ, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, എം. ​മു​കു​ന്ദ​ൻ, ആ​ന​ന്ദ് നീ​ല​ക​ണ്ഠ​ൻ, സ​ച്ചി​ദാ​ന​ന്ദ​ൻ, പ്ര​ഭാ​വ​ർ​മ, പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, മീ​ന ക​ന്ദ​സ്വാ​മി, അ​നി​ത നാ​യ​ർ, കെ.​ആ​ർ. മീ​ര, ച​ന്ദ്ര​മ​തി, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, പ​റ​ക്കാ​ല പ്ര​ഭാ​ക​ർ, സു​നി​ൽ പി. ​ഇ​ള​യി​ടം, പി.​എ​ഫ്. മാ​ത്യൂ​സ്, മ​ധു​പാ​ൽ, ഡോ. ​മ​നു ബാ​ലി​ഗ​ർ, ആ​ഷാ മേ​നോ​ൻ, എ​ൻ.​ഇ. സു​ധീ​ർ, സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി 125-ഓ​ളം പ്ര​മു​ഖ​ർ സാ​ഹി​ത്യ സ​ദ​സ്സു​ക​ളു​ടെ ഭാ​​ഗാ​മാ​കും. നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. ന​വം​ബ​ർ ഒ​ന്നി​ന് നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​​ഗ​ൽ സ്റ്റ​ഡീ​സ്, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, ബി​സ്മി​ല്ല കോ​ൽ​ക്ക​ളി സം​ഘം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​നൃ​ത്തം, തി​രു​വാ​തി​ര, കോ​ൽ​ക്ക​ളി എ​ന്നി​വ അ​ര​ങ്ങേ​റും.

ര​ണ്ടി​ന് വി​ദ്യാ​ധി​രാ​ജ അ​ക്ഷ​ര​ശ്ലോ​ക സ​മി​തി​യു​ടെ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്സ്. മൂ​ന്നി​ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ-​സോ​ളോ, സം​ഘ​നൃ​ത്തം, തി​രു​വാ​തി​ര, മാ​ർ​​ഗം​ക​ളി, സോ​ളോ ഡാ​ൻ​സ്. അ​ഞ്ചി​ന് കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​പ്പ​ന, മൈം ​എ​ന്നി​വ​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​ത​യു​ടെ ‌'സം​​ഗീ​താ​വി​ഷ്കാ​ര'​വും ന​ട​ക്കും. ആ​റി​ന് നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വി​ധ പ​രി​പാ​ടി​ക​ൾ. വൈ​കീ​ട്ട് 6.30 മു​ത​ൽ 8.30 വ​രെ​യാ​ണ് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ.

Tags:    
News Summary - Legislative Assembly Book Festival from Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.