സ്വർണക്കടക്കുനേരെ ബോംബെറിഞ്ഞ് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിലായി

ക​ഠി​നം​കു​ളം: ക​ണി​യാ​പു​രം ചാ​ന്നാ​ങ്ക​ര​യി​ൽ സ്വ​ർ​ണ​ക്ക​ട​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞ് അ​ഞ്ച് പ​വ​ൻ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കോ​വ​ളം സ്വ​ദേ​ശി ഗി​രീ​ഷ് മോ​ഹ​ൻ, വാ​ഴ​മു​ട്ടം സ്വ​ദേ​ശി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

പേ​യാ​ട് നി​ന്ന്​ വാ​ട​ക​ക്കെ​ടു​ത്ത ഇ​ന്നോ​വ കാ​റി​ലും ബൈ​ക്കി​ലു​മാ​യാ​ണ് പ​ന്ത്ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ച​സം​ഘം മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളോ​ടൊ​പ്പം കാ​റും ബൈ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​ഠി​നം​കു​ളം സ്വ​ദേ​ശി​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ക​ഠി​നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ എ​ച്ച്.​എ​ൽ. സ​ജീ​ഷ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.