തിരുവനന്തപുരം: വോട്ട് ചോദിച്ച് വീടുകളിലെത്തിയാൽ അടുക്കളയിൽ കയറി വീട്ടമ്മമാരോട് കുശലം പറഞ്ഞേ സ്ഥാനാർഥികൾ മടങ്ങാറുള്ളൂ. വോട്ടില്ലെങ്കിലും കുട്ടികളോടൊപ്പം സെൽഫിയെടുക്കാനും മറക്കാറില്ല. മണ്ഡലത്തിൽ വോട്ടില്ലാത്ത അന്തർസംസ്ഥാന തൊഴിലാളികളോടുപോലും ചിരിച്ചമുഖത്തോടെ സ്നേഹസംഭാഷണങ്ങൾ. മണ്ഡലം നിലനിർത്താൻ സി.പി.എമ്മും പിടിച്ചെടുക്കാൻ കോൺഗ്രസും ഇരുവർക്കും വെല്ലുവിളിയായി എൻ.ഡി.എയും ഇഞ്ചോടിഞ്ച് പോരാടുന്ന വാമനപുരത്ത് സ്ഥാനാർഥികളുടെ പ്രചാരണം പൊടിപാറുകയാണ്. തലസ്ഥാന ജില്ലയിൽ ഇടതുപക്ഷത്തിെൻറ ചെങ്കോട്ടയാണ് വാമനപുരം.
1965ലും 70 ലും കോൺഗ്രസിലെ എം. കുഞ്ഞുകൃഷ്ണപിള്ളക്ക് മാത്രമാണ് വാമനപുരത്തുകാർ 'കൈ'കൊടുത്തിട്ടുള്ളത്. 1977ൽ കുഞ്ഞുകൃഷ്ണപിള്ളയെ മലർത്തിയടിച്ചുകൊണ്ട് സി.പി.എമ്മുകാരനായ എൻ. വാസുദേവൻപിള്ള ആരംഭിച്ച ഇടതുപക്ഷ തേരോട്ടത്തിന് തടയിടാൻ നാളിതുവരെ കോൺഗ്രസിനോ ഘടകകക്ഷികൾക്കോ സാധിച്ചിട്ടില്ല. ഫലത്തിൽ വാമനപുരത്തിെൻറ ഹൃദയം നിറയെ ചുവപ്പാണ്. എന്നാൽ, ഇത്തവണ ഇടതുമുന്നണിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സത്യം.
മണ്ഡലമറിയുന്ന മണ്ഡലത്തെ അറിയുന്ന ആനാട് ജയനെയാണ് ഇടതിെൻറ പൊന്നാപുരം കോട്ട പിണർത്താൻ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. 1970ന് ശേഷം യു.ഡി.എഫിനുവേണ്ടി മത്സരിക്കാന്‍ മണ്ഡലത്തില്‍ നിന്നു തന്നെയുള്ള ഒരാളെ കിട്ടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടാക്കിയ ആവേശം ചില്ലറയല്ല. ഇത് പ്രചാരണത്തിലും കാണാം. മുന്‍ പഞ്ചായത്ത് പ്രസിഡൻറ്, ജില്ല പഞ്ചായത്തംഗം എന്നീ നിലകളിൽ ഭരണമികവുതെളിയിച്ച ആനാടിന് മണ്ഡലത്തിൽ പരിചയപ്പെടുത്തലിെൻറ ആവശ്യമില്ല.
എന്നാൽ, മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ പൊട്ടിത്തെറികളുടെ അലയൊലികൾ യു.ഡി.എഫ് പാളയത്തെ നല്ല രീതിയിൽ മുറിവേൽപിച്ചിട്ടുണ്ട്. സാധ്യതാ പട്ടികയിൽ രമണി പി. നായരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാൽ, ആനാട് ജയൻ സ്ഥാനാർഥിയായതോടെ രമണി പി.നായർ കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിെവച്ചു. ഒടുവിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ടെത്തിയാണ്, രമണി പി. നായരെ അനുനയിപ്പിച്ചത്. ഇവര്‍ ഉയർത്തിവിട്ട പ്രതിഷേധച്ചൂട് പ്രവർത്തകർക്കിടയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. കൂടാതെ, മണ്ഡലത്തിലെ ചില പഞ്ചായത്തുകളിലെങ്കിലും സ്വാധീമുള്ള മുസ്ലിം ലീഗും യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയാണ്. അവരുമായുള്ള പ്രശ്നങ്ങളും പറഞ്ഞവസാനിപ്പിച്ചെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുെണ്ടങ്കിലും അതിെൻറ പ്രതിഫലനം വാമനപുരത്ത് ദൃശ്യമായിട്ടില്ല.
മണ്ഡലം നിലനിർത്താൻ ഡി.കെ. മുരളിയെ തന്നെയാണ് സി.പി.എം വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. 2016ൽ യു.ഡി.എഫിലെ ടി. ശരത്ചന്ദ്ര പ്രസാദിനെ 9652 വോട്ടിനാണ് മുരളി പരാജയപ്പെടുത്തിയത്. ഡി.കെ. മുരളിക്ക് 65,848 വോട്ടും ടി. ശരത്ചന്ദ്ര പ്രസാദിന് 56,252 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ നിഖിലിന് 13,956 വോട്ടും ലഭിച്ചു. അഞ്ചു വര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുരളി വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറിെൻറ സൗജന്യ കിറ്റ് വിതരണവും ക്ഷേമ പെന്‍ഷനുകളും പിണറായി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പ്രചാരണത്തിന് കൊഴുപ്പേകുന്നുണ്ട്.
ഇരട്ടക്കൊലപാതകം നടന്ന തേമ്പാംമൂട് വാമനപുരം മണ്ഡലത്തിലാണ്. ഈ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്. തഴവ സഹദേവനാണ് വാമനപുരത്തെ എൻ.ഡി.എ സ്ഥാനാർഥി. 2019ൽ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽനിന്ന് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ബി.ജെ.പിയില്‍ സീറ്റ് മോഹികളായ മണ്ഡലത്തില്‍ തന്നെയുള്ള പലരെയും തഴഞ്ഞാണ് കൊല്ലം ജില്ലക്കാരനായ ഇദ്ദേഹം സീറ്റുറപ്പിച്ചത്. ഇതിെൻറ നീരസം തുടക്കത്തില്‍ മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചാണ് സഹദേവെൻറ മുന്നേറ്റം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.