ജില്ലയിൽ കിഫ്ബി വഴി പുനരുദ്ധാരണം പൂർത്തിയാക്കിയ ആദ്യ പാതയാണ് വാമനപുരം നിയോജക മണ്ഡലത്തിലുൾപ്പെട്ട പാലോട്-ബ്രൈമൂർ റോഡ്. 46 കോടി ചെലവിൽ 15 കിലോമീറ്റർ ദൂരമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർനിർമിച്ചത്. നിശ്ചിത കാലാവധിക്ക് മുന്നേ പണി പൂർത്തിയാക്കാനായെന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്. രണ്ട് വർഷമായിരുന്നു പ്രവൃത്തി കാലാവധി. പരമാവധി പുറമ്പോക്ക് ഭൂമി ഏറ്റെടുത്തായിരുന്നു നിർമാണം. ഇരുവശത്തും ഓടകളും ഇൻറർലോക്ക് പാകിയ നടപ്പാതകളും നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കി. പാലോട് മുതൽ പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ വരെയുള്ള ഭാഗം നിലവിലെ മലയോര ഹൈവേയിൽ ഉൾപ്പെട്ടതാണ്. ബ്രൈമൂർ മലയിൽ അവസാനിക്കുന്ന റോഡിെൻറ ബാക്കി ഭാഗം ഏറക്കുറെ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും കൃത്യതയോടെയുള്ള ഇടപെടലും നാട്ടുകാരുടെ സഹകരണവും സമയബന്ധിത പൂർത്തീകരണത്തിന് സഹായിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിച്ച അസി.എൻജിനീയർ വി.എസ്. ആനന്ദ് പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.