വർക്കല: ഇടവയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അമ്പതോളം പേർ കോൺഗ്രസിൽ ചേർന്നു. ഇവർ പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ജെസീഫ് അധ്യക്ഷത വഹിച്ചു.
മുൻമന്ത്രി വി.എസ്. ശിവകുമാർ ഉത്ഘാടനം ചെയ്തു. പുതുതായി തിരഞ്ഞെടുത്ത മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും വാർഡ് പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷെഫീർ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി. ഷാലി, കെ. ഷിബു, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.എൻ. റോയ്, ഇടവ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജനാർദ്ദനൻ നായർ, പുത്തൂരം നിസാം, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജീന, പുത്ലിബായ്, വെൺകുളം മണ്ഡലം പ്രസിഡന്റ് ശശി മുണ്ടക്കൽ, അസ്ബർ, പള്ളിക്കൽ മോഹൻ, കൗൺസിലർ ഡോ. ഇന്ദുലേഖ, കംസൻ, പ്രശാന്ത്, ഗോപകുമാർ, ഇടവ റഹ്മാൻ, എം.ആർ. നൗഷാദ്, അശോകൻ, കാപ്പിൽ രാജു, അനിത, ചന്ദ്രിക, വിനോജ് വിശാൽ, സൽമാൻ ഷാരു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.