വർക്കലയിൽ ലഹരി മാഫിയ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ ല​ഹ​രി മാ​ഫി​യ ചു​മ​ട്ടു​തൊ​​​ഴി​ലാ​ളി​യെ വെ​ട്ടി​പ്പ​രി​ക്കേ​പി​ച്ചു. ചെ​മ്മ​രു​തി ത​ച്ചോ​ട് സ്വ​ദേ​ശി​യും സി.​ഐ.​ടി.​യു വ​ർ​ക്ക​ല ടൗ​ൺ യൂ​നി​യ​നി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ സു​ൽ​ഫി​ക്ക​റി​നാ​ണ് (47) വെ​ട്ടേ​റ്റ​ത്. മു​ഖ​ത്ത്​​ ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ വീ​ടി​ന് അ​ടു​ത്തു​വെ​ച്ചാ​ണ് ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ട്ടേ​റ്റു​വീ​ണ സു​ൽ​ഫി​ക്ക​റി​നെ ഓ​ടി​ക്കൂ​ടി​യ​വ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി.

വ​ർ​ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സു​ൽ​ഫി​ക്ക​റി​നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്ക​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തെ മു​റി​വ് ഏ​റെ ആ​ഴ​മു​ള്ള​താ​യ​തി​നാ​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം തു​ന്ന​ലു​ക​ൾ വേ​ണ്ടി​വ​ന്നു.

വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​വ​രെ തി​രി​ച്ച​റി​യാ​മെ​ന്ന് സു​ൽ​ഫി​ക്ക​ർ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മി​ച്ച​വ​ർ ഏ​റെ​നാ​ളാ​യി ക​ഞ്ചാ​വും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളും വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ലാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ഴു​ത്തി​ന് നേ​രെ​യാ​യി​രു​ന്നു വെ​ട്ടി​യ​തെ​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​നി​ടെ മു​ഖ​ത്ത് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും സു​ൽ​ഫി​ക്ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ലഹരി വിൽപനക്കാരുടെ പിടിയിലമർന്ന് ഒരു ഗ്രാമം; എതിർത്താൽ ആക്രമണം ഉറപ്പ്

വർക്കല: ആശങ്കയിലൂടെ കടന്നുപോകുകയാണ് ചെമ്മരുതിയിലുള്ളവർ. ലഹരി വിൽപനയെ എതിർത്താൽ അടിയും വെട്ടും ഉറപ്പാണ്. ലഹരി മാഫിയകൾ പിടിമുറുക്കിയ ഇവിടെ ഗ്രാമവാസികൾ ആശങ്കയുടെ മുൾമുനയിലാണ് കഴിയുന്നത്.

പലയിടങ്ങളിലും കുട്ടികളെ സ്കൂളിലയക്കാൻപോലും രക്ഷാകർത്താക്കൾ മടിക്കുന്നു. കഞ്ചാവ് വിൽപനയും അതിന്റെ ഉപഭോഗവും വലിയതോതിൽ ഗ്രാമത്തിൽ പിടിമുറുക്കിക്കഴിഞ്ഞു. ലഹരി വിൽപനക്കാർ ഏതു കോണിലുമുണ്ട്. വിവിധതരം ലഹരി വസ്തക്കൾ ഏതുസമയത്തും യഥേഷ്ടം ലഭിക്കുമെന്ന സാഹചര്യമാണ്. വിൽപനയെ എതിർത്താൽ ആക്രമണം ഉറപ്പാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഴ്ചയിൽ ചെമ്മരുതിയിലെ ചാവടിമുക്കിൽ ലഹരി മാഫിയയുടെ ആക്രമണമുണ്ടായി. ചാവടിമുക്ക് മേഖലയിൽ കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വിൽപന നടക്കുന്നെന്നും വിദ്യാർഥികളിൽ ലഹരി ഉപഭോഗം വർധിക്കുന്നെന്നും വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്നാണ് പ്രദേശവാസിയായ അനു എന്ന യുവാവ് സ്കൂൾ അധികൃതർക്കും പൊലീസ്-എക്സൈസ് ഉദ്യാഗസ്ഥർക്കും പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അനു മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന് എക്സൈസ് സംഘം മേഖലയിൽ മിന്നൽ റെയ്ഡ് നടത്തി ചാവടിമുക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ മയക്കുമരുന്ന് പിടികൂടി. എന്നാൽ, പ്രതിയെ പിടികൂടാനായില്ല. ചെമ്മരുതിയിലെ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും വ്യാപകമായിട്ട് നാളേറെയായി. പ്രായഭേദമില്ലാതെ മയക്കുമരുന്നിന്റെ പിടിയിലകപ്പെട്ട നിരവധിപേരുണ്ടിവിടെ. ലഹരി മാഫിയയിൽനിന്ന് നാട്ടുകാരുടെ ആശങ്കയകറ്റാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 

Tags:    
News Summary - Drug mafia attack in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.