വെള്ളറട: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കുറഞ്ഞ സമയത്തിനുള്ളിൽ 15,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ ആക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൈലക്കര പൂഴനാട് മണ്ഡപത്തിന്‍കടവ് മണക്കാല പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിന്‍കടവ് ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവര്‍ഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ ആക്കാനുള്ള ലക്ഷ്യം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടുതന്നെ കൈവരിച്ചു. റോഡുകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏഴര വര്‍ഷം കൊണ്ട് സംസ്ഥാനത്തെമ്പാടും വലിയ മാറ്റമാണ് റോഡുകളുടെ കാര്യത്തിലുണ്ടായതെന്നും മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, മറ്റ് തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.