വെഞ്ഞാറമൂട്: കഞ്ചാവ് കേസുകളിൽ പൊലീസിനും എക്സൈസിനും രഹസ്യവിവരം നൽകാൻ പലരും ഉണ്ടാകും. എന്നാൽ ഇവിടെ കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കിയത് ഒരു എലിയാണ്.
വെഞ്ഞാറമൂടിന് സമീപം മണലിമുക്കിലുള്ള ഫാമിലെത്തിയ ഉടമയുടെ അകന്ന ബന്ധു മരപ്പൊടിയാെണന്ന് വിശ്വസിപ്പിച്ച് കുറച്ച് ചാക്കുകെട്ടുകള്‍ കൊണ്ടുെവച്ചു. രണ്ടു ദിവസം കഴിഞ്ഞ് എടുത്തുമാറ്റാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞിട്ടും കൊണ്ടുപോയില്ല. അടുത്ത ദിവസം എലി കരണ്ട് ചാക്ക് കീറി കഞ്ചാവ് പുറത്തുവരികയും ഇത് കണ്ടവരില്‍ ഒരാള്‍ എക്സൈസിന് വിവരം നൽകുകയുമായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവാെണന്ന് സ്ഥിരീകരിച്ചു. 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്ബര്‍ഷാ (29)യെ നെടുമങ്ങാടുള്ള വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെൻറ് സ്ക്വാഡിെൻറ തലവന്‍ അനില്‍കുമാറിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. മുകേഷ് കുമാര്‍, കെ.വി. വിനോദ്, ആര്.ജി. രാജേഷ്, എസ്. മധുസൂദന്‍ നായര്‍, സിവിൽ എക്സൈസ് ഓഫിസര്‍മാരായ പി. സുബിന്, വിശാഖ്, ഷംനാദ്, രാജേഷ്, മുഹമ്മദലി, അരുണ്‍, ബസന്ത്, ഡ്രൈവര്‍ രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.