വിഴിഞ്ഞം: ചൈനയിൽനിന്ന് കൂറ്റൻ ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലായ ഷെൻ ഹുവ 29 വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുക്കും. രാവിലെ തീരത്തടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. രാവിലെ പത്തോടെ വിഴിഞ്ഞത്ത് പുറംകടലിൽ നങ്കൂരമിടുമെന്ന് അധികൃതർ അറിയിച്ചു.
അവിടെ നിന്ന് നാല് ടഗ്ഗുകളുടെ സഹായത്തോടെ കപ്പലിനെ വാർഫിൽ അടുപ്പിക്കും. വിഴിഞ്ഞത്തേക്കുള്ള ഒരു കൂറ്റൻ ഷിഫ്റ്റ് ഷോർ ക്രെയിനും ഗുജറാത്തിലെ മുന്ദ്രാ പോർട്ടിലേക്കുള്ള നാല് യാർഡ് ക്രെയിനുകളുമായി കഴിഞ്ഞമാസം 24 നാണ് ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്ന് ഷെൻ ഹുവ 29 യാത്ര തിരിച്ചത്.
വലിയ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കിയശേഷം യാർഡ്ക്രെയിനുകളുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്ക് തിരിക്കും. നിർമാണം തുടങ്ങിയ ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുക്കുന്ന രണ്ടാമത്തെ ചരക്കുകപ്പലാണ് ഷെൻ ഹുവ 29. നവംബര്‍ 25, ഡിസംബര്‍ 15 എന്നീ തീയതികളിലായി കൂടുതൽ ക്രെയിനുകളുമായി രണ്ട് കപ്പലുകൾകൂടി വിഴിഞ്ഞത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.