വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള ഏഴാമത്തെ കപ്പലും വിഴിഞ്ഞത്തെത്തി. രണ്ട് കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയിനുകളും നാല് യാർഡ് ക്രെയിനുകളുമായാണ് ഷെൻഹുവാ സീരീസിലെ 35 -ാമൻ തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത്.
രാവിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിനെ അദാനിയുടെ വക ഹൈസ്പീഡ് ടഗ്ഗായ ഡോൾഫിനും മറ്റ് രണ്ട് ടഗ്ഗുകളും ചേർന്നാണ് തീരത്തടുപ്പിച്ചത്. തീരദേശ പൊലീസിന്റെ പട്രോൾ ബോട്ടും മൂന്ന് വാടക വള്ളങ്ങളും സുരക്ഷയൊരുക്കി.
ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനത്തിനാ വശ്യമായ 32 ക്രെയിനുകളിൽ 27 എണ്ണവും എത്തിക്കഴിഞ്ഞു. ഇനി തുറമുഖത്തേക്കാവശ്യമായ അഞ്ച് ക്രെയിനുകളുമായി ഷെൻഹുവ - 34 എന്ന കപ്പൽ ചൈനീസ് തുറമുഖമായ ഷാംങ്ഹായിൽനിന്ന് വിഴിഞ്ഞം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്തയാഴ്ചയോടെ വിഴിഞ്ഞത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.