എതിരാളികളെ ഇടിച്ചിട്ട് തിരുവനന്തപുരം ജില്ല ബോക്സിങ് ചാമ്പ്യൻഷിപ് 70 കിലോ വിഭാഗത്തിൽ സ്വർണം നേടി വിഴിഞ്ഞതിന് അഭിമാനമായി അബ്ദുൽ റസാഖ് (17). വിഴിഞ്ഞം ഹാർബർ റോഡ് ചെറുമണൽക്കുഴിയിൽ ഹമീദ് കണ്ണിെൻറയും പരേതയായ റഹ്മത്ത് ഐഷയുടെയും മകനാണ്. വിഴിഞ്ഞം സീ ഫൈറ്റേഴ്സ് ബോക്സിങ് ക്ലബിലെ അംഗമായ അബ്ദുൽ റസാഖ് കഴിഞ്ഞ രണ്ടുവർഷമായി കോച്ച് പ്രിയൻ റോമന്‍ കീഴിൽ ബോക്സിങ് പരിശീലിക്കുന്നുണ്ട്.
8,9,10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അബ്ദുൽ റസാഖ്. മുമ്പ് സ്കൂൾ ഗെയിംസിൽ ജില്ല ചാമ്പ്യനായി സംസ്ഥാനതലത്തിലേക്ക് എത്തിയിരുെന്നങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇക്കുറി വിജയിക്കണമെന്ന ലക്ഷ്യത്തോടെയാണ് അബ്ദുൽ റസാഖിെൻറ പരിശീലനം. പത്താംതരം വിജയിച്ച അബ്ദുൽ റസാഖ് കഴിഞ്ഞ തവണ പ്ലസ് വൺ അലോട്മെൻറ് ലഭിച്ചിരുന്നില്ല. ഇക്കുറി അഡ്മിഷൻ നേടി വിദ്യാഭ്യാസം തുടരും എന്ന് അബ്ദുൽ റസാഖ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരനാണ് ബോക്സിങ് പഠനത്തിനും പരിശീലനത്തിനും വേണ്ടിയുള്ള െചലവുകൾ വഹിക്കുന്നത്.
കഴിഞ്ഞ ആഴ്ച വരെ അടച്ചിട്ടിരിക്കുന്ന ബൈപാസ് റോഡിലായിരുന്നു സീ ഫൈറ്റേഴ്സ് ബോക്സിങ് ക്ലബിെൻറ ബോക്സിങ് പരിശീലനം. പരിമിതികൾക്കുള്ളിൽനിന്ന് നൽകിയ പരിശീലനത്തിൽ വിജയം കൈവരിക്കാൻ സാധിച്ച സന്തോഷത്തിലാണ് തങ്ങളെന്ന് കോച്ച് പ്രിയൻ റോമൻ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് വിഴിഞ്ഞം പുതിയ പാലത്തിനും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനും മധ്യേ ഒരു കെട്ടിടത്തിലേക്ക് ക്ലബിെൻറ പരിശീലനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.