ഗർഭിണിക്കുനേരെ ആക്രമണം; കേസെടുത്തു

വിഴിഞ്ഞം: മുല്ലൂരിൽ ഗർഭിണിയായ യുവതിയെ അസഭ്യം വിളിക്കുകയും കല്ലെറിയുകയുംചെയ്ത സംഭവത്തിൽ ലത്തീൻ അതിരൂപത സമരക്കാർക്കെതിരെ കേസ്. മുല്ലൂർ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത്.

ശനിയാഴ്ച മുല്ലൂർ തുറമുഖ കവാടത്തിൽ ജനകീയസമിതി പ്രവർത്തകരെ തുരത്തുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീട്ടിനുള്ളിൽനിന്ന് ഗോപിക മൊബൈലിൽ പകർത്തിയിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട ലത്തീൻ അതിരൂപത സമരക്കാരിൽ ചിലർ വീടിന്‍റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനൽ ചില്ലുകൾ തകർക്കുകയും ഇത് ചിത്രീകരിക്കാൻ ശ്രമിച്ച ഗോപികയെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. സഭവത്തിൽ വധശ്രമം, കലാപമുണ്ടാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം വിളിക്കൽ, വീടിനുള്ളിൽ അതിക്രമിച്ചുകടക്കൽ, മുതലുകൾ നശിപ്പിക്കൽ ഉൾെപ്പടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Tags:    
News Summary - Assault on pregnant woman-case was filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.