പുല്ലുവിള കൊച്ചുപള്ളിക്കുസമീപം കത്തിനശിച്ച ഒാട്ടോ
വിഴിഞ്ഞം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചു. പുല്ലുവിള കൊച്ചുപള്ളിക്കുസമീപം സെൻറ് ജേക്കബ് കമ്യൂണിറ്റി ഹാളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പുല്ലുവിള പുതിയതുറ പുരയിടത്തിൻ രാജുവിെൻറ ഓട്ടോയാണ് പൂർണമായും കത്തിനശിച്ചത്.
ചന്തകളിലേക്ക് മീൻ കൊണ്ടുപോകുന്ന രാജു ശനിയാഴ്ച ഓട്ടം കഴിഞ്ഞ് ഒാട്ടോപാർക്ക് ചെയ്യുകയായിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് തീെവച്ചത്. പൊലീസും പൂവാർ ഫയർഫോഴ്സും ചേർന്ന് തീയണച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തൊട്ടടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടറിലെത്തിയ രണ്ടുപേർ വാഹനം കത്തിച്ചശേഷം മടങ്ങുന്നതായി കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.