വിഴിഞ്ഞം: സ്വന്തം നാട്ടിൽ താൻ നിയന്ത്രിക്കുന്ന കപ്പൽ നങ്കൂരമിടാനുള്ള അപൂർവ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ക്യാപ്റ്റൻ നോബിൾ പെരേര. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത ഡി.എച്ച്.ടി പിയോണി എന്ന ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ കപ്പൽ ശംഖുംമുഖം പുറംകടലിൽ നങ്കൂരമിടുമ്പോൾ വർഷങ്ങളായുള്ള തെൻറ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കപ്പലിെൻറ കപ്പിത്താനായ കണ്ണാന്തുറ സ്വദേശി നോബിൾ പെരേര എന്ന 56 വയസ്സുകാരൻ. അദ്ദേഹം തെൻറ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
'ആദ്യമായി വാഹനം ഓടിക്കാൻ പഠിച്ചാൽ നാട്ടിലൂടെ ഓടിക്കുക എന്നതാണ് എല്ലാവരുെടയും ആഗ്രഹം. എന്നാൽ വിമാനവും കപ്പലും ഓടിക്കാൻ പഠിച്ചാൽ ഈ ആഗ്രഹം മിക്കവാറും നടക്കില്ല. സ്വന്തമായി വിമാനത്താവളവും തുറമുഖവുമൊക്കെയുള്ള സഹസ്ര കോടീശ്വരർേക്ക അതൊക്കെ ആഗ്രഹിക്കാനാകൂ'- അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലെഴുതി.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് കണ്ണാന്തുറയിൽ നിന്ന് േകവലം ആറുമൈൽ അകലെ പടിഞ്ഞാറ് കടലിൽ ആദ്യം കപ്പൽ നങ്കൂരമിട്ടത്. തീരസംരക്ഷണ സേനയുടെ നിർദേശത്തെ തുടർന്ന് പിന്നീട് 10 മൈൽ അകേലക്ക് മാറ്റി നങ്കൂരമിട്ടു. കപ്പൽ നാട്ടിലെത്തിയെങ്കിലും ക്രൂ ചെയ്ഞ്ചിങ്ങിന് അനുമതി ലഭിച്ചവർക്ക് മാത്രേമ കരയിലേക്ക് പോകാൻ കഴിയൂ. അതിനാൽ കപ്പിത്താനും സംഘവും കപ്പലിൽ തന്നെ തുടരും. ചൈനയിൽ നിന്ന് ഇറാഖിലെ ബസ്ര തുറമുഖത്തേക്കുള്ള യാത്രയുടെ ഇടയിൽ ക്രൂ ചെയ്ഞ്ചിനായാണ് കപ്പൽ ശംഖുംമുഖം പുറംകടലിൽ നങ്കൂരമിട്ടത്. തിങ്കളാഴ്ച കപ്പൽ വീണ്ടും ഇറാഖിലേക്ക് യാത്ര തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.