വിഴിഞ്ഞം: പുതുവത്സരാഘോഷത്തിനിടെ അർധരാത്രിയിൽ കോവളത്ത് സംഘർഷം. കോവളം ഹൗവ്വാ ബീച്ചിലെ ജീവൻ ഹൗസ് റിസോർട്ടിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് അടി നടന്നത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത 14 അംഗ സംഘം രാത്രി 11.30 ഓടെ ജീവൻ ഹൗസ് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ അതിക്രമിച്ച് കയറി കുളിച്ചത് ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. അതിക്രമിച്ച് കയറിയ സംഘം ജീവൻ റിസോർട്ടിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവൻ ഹൗസ് അധികൃതർ പറഞ്ഞു.
റിസോർട്ടിലെ ഫർണിച്ചറുകളും ചെടിച്ചട്ടികളും അക്രമികൾ തല്ലിത്തകർത്തു. ജീവനക്കാരായ ശ്യാം, അജി, ജിതിൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പലർക്കും പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. െപാലീസ് സ്ഥലത്തെത്തുന്നതിന് മുേന്ന അക്രമികൾ സ്ഥലം വിട്ടു. സംഘത്തിലെ രണ്ട് പേരെ സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായും ആക്രമണത്തിൽ പങ്കെടുത്ത മുഴുവൻ പേരോടും ഹാജരാകാൻ നിർദേശം നൽകിയതായും കോവളം െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.