വിഴിഞ്ഞം: വയോധിക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകാൽ അവണാകുഴി പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീലയാണ് (65) ഞായറാഴ്ച വൈകുന്നേരം മരിച്ചത്. മൂത്ത മകൻ ബിജു (41) വിനെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ബിജുവും മാതാവും മാത്രമാണ് അവണാകുഴിയിലെ വീട്ടിൽ കഴിഞ്ഞുവന്നത്. സഹോദരങ്ങൾ പൊലീസിൽ വിവരമറിയിച്ചു. മുറിയിൽ നിന്ന് ഹാളിലേക്ക് വലിച്ച് കൊണ്ടുവന്ന ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള ലീലയെ നിരന്തരം ബിജു മർദ്ദിക്കാറുള്ളതായി നാട്ടുകാർ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.