വിഴിഞ്ഞം: കാലാവസ്ഥവ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം പൂർണമായി ഡിജിറ്റലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ച ഹൈഡ്രോഗ്രാഫിക് മറൈൻ സർവേയർ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടൽതീരത്തിന്റെയും മറ്റ് ജലസ്രോതസ്സുകളുടെയും ഡിജിറ്റൽ രൂപരേഖ തയാറാക്കിവരുകയാണ്. യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് സർവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം ഉടൻ ആരംഭിക്കും. അന്താരാഷ്ട്ര തുറമുഖ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് ഇവിടെ ഉപകേന്ദ്രം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എം. വിൻെസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡന്റ് ജി. ശ്രീകുമാർ, ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ അനിൽകുമാർ, വിഴിഞ്ഞം പോർട്ട് ഓഫിസർ സെജോ ഗോർബിയസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിരോഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം സുഗന്ധി മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.