വിഴിഞ്ഞം: പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ മൂന്ന് വർഷത്തിനുശേഷം വിഴിഞ്ഞം പൊലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി ഇനയം സ്വദേശി റോബിനാണ് (22) അറസ്റ്റിലാത്.
2020ൽ വിഴിഞ്ഞം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പൊലീസ് കേസെടുത്തതറിഞ്ഞ് റോബിൻ ഒളിവിൽ പോയി. പിന്നീട് അതേ പെൺകുട്ടിയെ വിവാഹം കഴിച്ച ഇയാൾ തമിഴ്നാട്ടിലേക്ക് താമസം മാറ്റിയതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ റോബിൻ തൃശൂർ ചാവക്കാട് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തി റോബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.