പോക്സോ കേസ് പ്രതി സ്റ്റേഷനിൽ ആത്മഹത്യശ്രമം നടത്തി

വിഴിഞ്ഞം: പോക്സോ കേസിലെ പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സ്റ്റേഷനിലെ സെല്ലിൽ ആത്മഹത്യശ്രമം നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന പോക്സോ കേസിലെ പ്രതി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

സ്റ്റേഷനിലെത്തിയ പ്രതിക്ക് അവശത അനുഭവപ്പെടുകയും കിടക്കാൻ സെൽ തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. സെല്ലിൽ പ്രതി കഴുത്തിൽ കിടന്ന മാലയുടെ ചരട് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ആത്മഹത്യശ്രമം നടത്തുകയായിരുന്നു. അവശനായ പ്രതിയെ പൊലീസ് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയുടെ കഴുത്തിൽ മുറിവുണ്ട്. പ്രതി ആശുപത്രിയിലെ സെല്ലിൽ നിരീക്ഷണത്തിലാണ്.

Tags:    
News Summary - POCSO case accused attempted suicide at police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.