വിഴിഞ്ഞം: വയോധികയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെ സംഭവത്തിൽ ദുരൂഹത. ഇവരുടെ പക്കലുണ്ടായിരുന്ന പണവും സ്വർണാഭരണങ്ങളും കാണാതായി എന്ന ബന്ധുക്കളുടെ മൊഴിയും വീട്ടിനുള്ളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതുമാണ് ദുരൂഹത ഉയരാൻ കാരണം.
കേസ് രജിസ്റ്റർ ചെയ്ത െപാലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിെൻറ ഭാഗമായി വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സിനെ വരുത്തി കിണർ വെള്ളം വറ്റിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ ശാന്തയെ(63) ആണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടത്.
വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും എട്ടുപവൻ സ്വർണാഭരണവും കാണാതായി എന്ന് ബന്ധുക്കൾ െപാലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വയോധിക സ്വർണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു 30 അടിയോളം വരുന്ന കിണറ്റിലെ വെള്ളംവറ്റിച്ച്പരിശോധിച്ചത്. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
സംഭവദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉച്ചയോടെ മകൾ മടങ്ങി എത്തിയപ്പോഴാണ് മാതാവിനെ കാണാനില്ലെന്നത് ശ്രദ്ധയിൽപെട്ടത്. തലയിലെ മുറിവ് കണ്ട ഡോക്ടറുടെ നിർദേശാനുസരണം അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടത് അറിഞ്ഞതെന്ന് വീട്ടുകാർ െപാലീസിനോട് പറഞ്ഞു. എന്നാൽ തലയുടെ ഭാഗത്ത് കണ്ട മുറിവും വീടിെൻറ മുറിയിലും വരാന്തയിലും കണ്ട രക്തക്കറയും ദുരൂഹത ഉയർത്തിയതോടെ വിരലടയാള വിദഗ്ധരും േഫാറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു. മുങ്ങിമരണം എന്നാണ് പോസ്റ്റ്േമാർട്ടം റിപ്പോർട്ടെന്നാണ് വിഴിഞ്ഞം പൊലീസ് അറിയിച്ചത്. ഫോർട്ട് അസി. കമീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.