വിഴിഞ്ഞം: ശക്തമായ തിര കാരണം തീരം നഷ്ടപ്പെടുന്ന വിഴിഞ്ഞത്ത് ഇത് സംബന്ധിച്ച് പഠനം നടത്താൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനിലെ (സി.ഡബ്ല്യു.പി.ആർ.എസ്) ശാസ്ത്രജ്ഞരെത്തി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമിക്കുന്ന പുലിമുട്ട് കാരണമാണ് മീൻപിടിത്ത തുറമുഖത്ത് ശക്തമായ തിരയുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം ഇടവക പരാതിയുന്നയിച്ചിരുന്നു. തുടർന്ന്, ഇക്കാര്യം പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശാസ്ത്രസംഘം വിഴിഞ്ഞത്തെത്തിയത്. സീനിയർ സയൻറിസ്റ്റ് ഡോ. പ്രഭാത് ചന്ദ്രയുടെ േനതൃത്വത്തിലുള്ള സംഘമാണെത്തിയത്. പഴയ പുലിമുട്ട്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതിപ്രദേശം, പുലിമുട്ട് നിർമാണ മേഖല എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.
പഠന റിപ്പോർട്ട് മാർച്ചിൽ സമർപ്പിക്കും. വിസിൽ എം.ഡി. ഡോ. ജയകുമാർ, അദാനി കോർപറേറ്റ് മാനേജർ സുശീൽ നായർ, ഹാർബർ എൻജിനീയറിങ് വകുപ്പ് വിഴിഞ്ഞം എക്സിക്യൂട്ടിവ് എൻജിനീയർ ജി.എസ്. അനിൽ, വിഴിഞ്ഞം ഇടവക വികാരി ഫാ.മൈക്കിൾ തോമസ്, സെക്രട്ടറി ബെനാൻസൺ ലോപ്പസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.