വിഴിഞ്ഞത്ത്​ സീ​സ​ൺ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ​ബ് ക​ല​ക്ട​ർ ഡോ. ​അ​ശ്വ​തി ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേർന്ന യോഗം

വിഴിഞ്ഞത്ത് സീസൺ തുടക്കം; പ്ര​തീ​ക്ഷ​യോ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ

വി​ഴി​ഞ്ഞം: സം​സ്ഥാ​ന​ത്ത് ​ട്രോ​ളി​ങ്​ നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണ് തു​ട​ക്ക​മാ​യി. വ​ൻ​കി​ട മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞ ക​ട​ൽ ഇ​നി​യു​ള്ള 58 ദി​വ​സ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ൽ ചു​ഴ​ലി​ക്കാ​റ്റാ​ണ്​​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മു​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്ന​ത്.

വ​ർ​ഷ​കാ​ല​ത്ത് പ്ര​ക്ഷു​ബ്​​ധ​മാ​കു​ന്ന ക​ട​ലി​ൽ താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് വി​ഴി​ഞ്ഞ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ തീ​ര​ങ്ങ​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നി​ര​വ​ധി വ​ള്ള​ങ്ങ​ളും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ട​ക്കെ​ണി​യി​ലാ​യ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്താ​നും ക​ടം വീ​ട്ടാ​നു​മു​ള്ള അ​വ​സ​ര​മാ​യാ​ണ് വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ബ​ന്ധ​ന സീ​സ​നെ കാ​ണു​ന്ന​ത്.

സീ​സ​ൺ അ​നു​ബ​ന്ധി​ച്ചു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ​ബ് ക​ല​ക്ട​ർ ഡോ. ​അ​ശ്വ​തി ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​യും ഇ​ട​വ​ക, ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​വ​ലോ​ക​ന​യോ​ഗ​വും ന​ട​ത്തി.

വി​ഴി​ഞ്ഞം തു​റ​മു​ഖ ക​വാ​ട​ത്തി​ൽ കൂ​ടി​ക്കി​ട​ക്കു​ന്ന മ​ണ​ൽ ഡ്ര​ഡ്ജ് ചെ​യ്ത് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​ഠി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​ഴി​ഞ്ഞം ഐ.​ബി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ പ​നി​യ​ടി​മ ജോ​ൺ, നി​സാ​മു​ദീ​ൻ, ഫി​ഷ​റീ​സ് അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​യ​ന്തി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ഷീ​ജാ​മേ​രി.

ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ, എ.​എ​ക്സ്.​ഇ രാ​ധാ​കൃ​ഷ്ണ​ൻ, വി​സി​ൽ പ്ര​തി​നി​ധി സ​ന്തോ​ഷ് സ​ത്യ​പാ​ല​ൻ, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്റ​ണി, സെ​ൽ​ട്ട​ൺ, ജ​മാ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എ​ച്ച് എ.​റ​ഹ്മാ​ൻ, യു. ​സു​ധീ​ർ​അ​ദാ​നി ഗ്രൂ​പ്പ് പ്ര​തി​നി​ധി ഹെ​ബി​ൻ, കോ​സ്റ്റ​ൽ പൊ​ലീ​സ്, വി​ഴി​ഞ്ഞം പൊ​ലീ​സ്, എ​ക്​​സൈ​സ്, ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Season begins in vizhinjam-Traditional fishermen with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.