അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്​ യുവാവിനെ മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

വി​ഴി​ഞ്ഞം: മ​ദ്യ​പി​ക്കാ​ൻ വി​ളി​ച്ചി​ട്ട് പോ​കാ​ത്ത​തി​ന്റെ പേ​രി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. യു​വാ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​യ വെ​ള്ളാ​ർ വാ​ർ​ഡി​ൽ കൈ​ത​വി​ള ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ര​തീ​ഷ് (39 ), ജി​ത്തു​ലാ​ൽ (23) എ​ന്നി​വ​രെ​യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള മേ​ലേ​ത​ട്ടു​വീ​ട്ടി​ൽ സു​ഗ​ത​രാ​ജി​ന്റെ മ​ക​ൻ സ്വ​രാ​ജി​നെ​യാ​ണ് (24) പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. സ്വ​രാ​ജി​ന് ന​ട്ടെ​ല്ലി​നും കാ​ലി​നും പൊ​ട്ട​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വെ​ള്ളാ​ർ ഭാ​ഗ​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. ഇ​തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ ഫോ​ർ​ട്ട് അ​സി. ക​മീ​ഷ​ണ​ർ എ​സ്. ഷാ​ജി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വ​ളം എ​സ്.​എ​ച്ച്.​ഒ ബി​ജോ​യ്, എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ മു​നീ​ർ, സു​രേ​ന്ദ്ര​ൻ, സി.​പി.​ഒ സെ​ൽ​വ​ൻ, നി​തി​ൻ ബാ​ല, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The accused were arrested in the case of beating up a young man for refusing to go after being called to drink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.