വിഴിഞ്ഞം: െതന്നൂർക്കോണത്ത് ഖാദി ഗ്രാമ വ്യവസായ ബോർഡിെൻറ കെട്ടിടങ്ങളും സ്ഥലവും സ്വകാര്യ വ്യക്തികൾ ൈകയേറി. വർഷങ്ങളായി മാസവാടകയും പിരിച്ചു. കൈയേറ്റക്കാർക്കിടയിലുണ്ടായ ഭിന്നതയാണ് സംഭവം പുറത്തറിയാൻ കാരണമായതെന്നാണ് അറിയുന്നത്.
വിവരമറിഞ്ഞ് എം. വിൻസൻറ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായെത്തി. സംഭവം വിവാദമായ തോടെ ഖാദി ബോർഡ് അധികൃതർ എത്തി സ്ഥല പരിശോധന നടത്തി.
തുടർന്ന് കൈയേറ്റം സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതിയും നൽകി. തെന്നൂർക്കോണം മുക്കോല റോഡിന് സമീപം 1983 വരെ ബോർഡിെൻറ കീഴിൽപ്രവർത്തിച്ചിരുന്ന നെയ്ത്തുകേന്ദ്രവും 13 സെൻറ് സ്ഥലവും തൊട്ടടുത്ത മുക്കുവൻ കുഴി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള തയ്യൽ പരിശീലനകേന്ദ്രം പ്രവർത്തിച്ചിരുന്ന 15 സെൻറ് സ്ഥലം എന്നിവയാണ് സ്വകാര്യ വ്യക്തികളും ചില സംഘടനകളും ൈകേയറിയതായി പരാതി ഉയർന്നത്. മന്ദിരങ്ങളിൽ ഒന്നിൽ സ്വകാര്യ ഫർണിച്ചർ നിർമാണ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. മുക്കുവൻകുഴി ഭാഗത്തെ മന്ദിര ൈകയേറ്റം നടത്തിയ സംഘടനാ ഭാരവാഹികൾ സ്ഥലം ഒഴിയാൻ സന്നദ്ധത അറിയിച്ചതായി ബോർഡ് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ഭൂമിയുടെ റീസർേവക്കും അധികൃ തർ അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.