ക്രെയിനുകളുമായി വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ എത്തിയപ്പോൾ
വിഴിഞ്ഞം: ക്രെയിനുകളുമായി വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ എത്തി. ചൈനീസ് കപ്പലായ ‘ഷെൻ ഹുവ 15’ ആണ് ശനിയാഴ്ച രാവിലെ 11ഓടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. രണ്ട് മെഗാമാക്സ് എസ്.ടി.എസ് ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായാണ് കപ്പലിലുള്ളത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രെയിനുകൾ തുറമുഖ മേഖലയിലേക്ക് ഇറക്കും. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എത്തിച്ച ക്രെയിനുകളുടെ എണ്ണം 15 ആയി. 17 എണ്ണം കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.