വിഴിഞ്ഞം: വീട്ടിൽ തേടിയെത്തിയ പൊലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഗുണ്ട ലിസ്റ്റിൽപെട്ടയാൾ രക്ഷപ്പെട്ടു. പൊലീസ് ജീപ്പിന്റെ ഗ്ലാസും കല്ലെറിഞ്ഞ് തകർത്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണൻ എന്ന ഗോകുലാണ് (22) കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഓപറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ട ലിസ്റ്റിൽപ്പെട്ടവരെ കണ്ടെത്തി കരുതൽതടങ്കലിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവളം എസ്.ഐ.യുടെ നേതൃത്വത്തിൽ പൊലീസ് നിരവധി കേസുകളിലെ പ്രതിയായ ഗോകുലിന്റെ വീട്ടിലെത്തിയത്. പിടികൂടുമെന്ന് കണ്ടതോടെ പ്രതി പൊലിസിനുനേരെ തിരിഞ്ഞു. കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം വീടിന്റെ പിന്നിൽകൂടി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് ജീപ്പിന് നേരെയും ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.