വിഴിഞ്ഞം: കല്ലുമായെത്തിയ ടിപ്പർ ലോറിയുടെ ടയർ പഞ്ചറായി; കാതടപ്പിക്കുന്ന ശബ്ദംകേട്ട് കോളജിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥിനി കുഴഞ്ഞുവീണു. ബുധനാഴ്ച രാവിലെ എട്ടരയോടെ വിഴിഞ്ഞം ജങ്ഷനിലായിരുന്നു സംഭവം.
തുറമുഖ നിർമാണത്തിന് കല്ലുമായെത്തിയ ടിപ്പർ ലോറിയുടെ ടയറാണ് വൻ ശബ്ദത്തോടെ പൊട്ടിയത്. കുഴഞ്ഞുവീണ വിദ്യാർഥിനിക്ക് സമീപത്തുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകി. കല്ലുമായെത്തുന്ന വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും അപകടാവസ്ഥയിലാകുന്നതും മേഖലയിൽ നിത്യസംഭവമെന്ന് നാട്ടുകാർ പറയുന്നു.
തുറമുഖ നിർമാണത്തിന് കല്ലെത്തിക്കാൻ നൂറിൽപരം ടിപ്പറുകളാണ് രംഗത്തുള്ളത്. സുരക്ഷിതമല്ലാത്ത രീതിയിൽ അമിത ഭാരവുമായി എത്തുന്ന ടിപ്പറുകളുടെ കാലപ്പഴക്കം ചെന്ന ടയറുകളാണ് അപകടം വരുത്തിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.