ക്രെ​യി​നു​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി​യ ഷെ​ൻ​ഹു​വ 24 ക​പ്പ​ൽ

വി​ഴി​ഞ്ഞം: ചൈ​ന​യി​ൽ നി​ന്ന് ക്രെ​യി​നു​മാ​യെ​ത്തി​യ ഷെ​ൻ​ഹു​വ 24 വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത​ടു​ത്തു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ൽ അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ ത​ന്നെ വാ​ർ​ഫി​ൽ അ​ടു​ത്തു. ആ​റ് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​യി ഈ ​മാ​സം പ​ത്തി​നാ​ണ് ക​പ്പ​ൽ ചൈ​ന​യി​ൽ നി​ന്ന് യാ​ത്ര​തി​രി​ച്ച​ത്.

തു​റ​മു​ഖ​ത്ത് ക​യ​റാ​ൻ ആ​ദ്യ​മെ​ത്തി​യ ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്കു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സം ഷെ​ൻ ഹു​വാ - 24 ന് ​ഉ​ണ്ടാ​യി​ല്ല. പു​റം​ക​ട​ലി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തു​റ​മു​ഖ​ത്ത് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു. നാ​ലു​വ​ള്ള​ങ്ങ​ളി​ലാ​യു​ള്ള തീ​ര​ദേ​ശ പോ​ലീ​സി​ന്റെ സു​ര​ക്ഷ​യി​ൽ മൂ​ന്ന് ട​ഗ്ഗു​ക​ൾ ചേ​ർ​ന്ന് വാ​ർ​ഫി​ൽ അ​ടു​പ്പി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ചൊ​വ്വാ​ഴ​്​​ച മു​ത​ൽ ക്രെ​യി​നു​ക​ൾ ഇ​റ​ക്കി​ത്തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - The third ship was reached vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.