വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് വൃക്ക നൽകാൻ തയാറായ മറ്റൊരു യുവതി വൃക്ക വിൽപനയെക്കുറിച്ച് വാർത്ത വന്നതോടെ ഇതിൽനിന്ന് പിന്മാറി. വിഴിഞ്ഞം സ്വദേശിനിയും ഇപ്പോൾ മുല്ലൂരിൽ താമസക്കാരിയുമായ 32കാരിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക നൽകാൻ തയാറായിരുന്നത്. ഇതുസംബന്ധിച്ച പരിശോധനകളും നടപടികളും നടന്നുവരികയായിരുന്നു.
2019ൽ വൃക്ക നൽകിയ വിഴിഞ്ഞം സ്വദേശിനി പരിചയപ്പെടുത്തിയ മലപ്പുറം സ്വദേശിയായ ഏജൻറാണ് യുവതിയുടെയും ഇടനിലക്കാരൻ. 5 ലക്ഷം രൂപ കടബാധ്യത ഉള്ളതിനാലാണ് യുവതി വൃക്ക നൽകാൻ തയാറായത്. 9 ലക്ഷം രൂപയാണ് യുവതിക്ക് ഏജൻറ് നൽകാമെന്ന് പറഞ്ഞത്. മലപ്പുറം സ്വദേശിക്കാണ് വൃക്ക നൽകുന്നതെന്നാണ് ഏജൻറ് പറഞ്ഞിരുന്നത്.
എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ഇതിന് വേണ്ട മറ്റ് പരിശോധനകൾ നടന്നിരുന്നു. ഇതുസംബന്ധിച്ച രേഖകൾ വിഴിഞ്ഞം പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടയിൽ 'മാധ്യമം' വൃക്ക കച്ചവടം പുറത്തുകൊണ്ടുവന്നതോടെ ഇവർ ഇതിൽനിന്ന് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.