വിഴിഞ്ഞം: നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ച് തിരുവനന്തപുരത്തെ പ്രധാന ഡിജിറ്റല്‍ ഹബ്ബായും സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാര്‍ട്ടപ് മിഷന് (കെ.എസ്.യു.എം) വിഴിഞ്ഞം അടിമലത്തുറയിൽ സംഘടിപ്പിച്ച അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബെല്‍ജിയത്തിലെ ബ്രസല്‍സിലും ആസ്ട്രേലിയയിലും കെ.എസ്.യു.എമ്മിന്റെ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍ സ്ഥാപിക്കാനുള്ള ധാരണപത്രം ചടങ്ങില്‍ കൈമാറി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന് ഗല്ലഗെര്‍ എന്നിവര്‍ കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബികയുമായാണ് ധാരണപത്രം കൈമാറിയത്. സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ വളര്‍ച്ചയും പുതിയ പ്രവണതകളും ഭാവിയും വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ചര്‍ച്ചചെയ്യുന്ന ഹഡില്‍ ഉച്ചകോടിയില്‍ 15,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ശനിയാഴ്ച വരെയാണ് സമ്മേളനം.
ഉദ്ഘാടനച്ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, റവന്യൂ-ഹൗസിങ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എസ്.ബി.ഐ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി, ട്രാന്സാക്ഷന് ബാങ്കിങ് ആന്‍ഡ് ന്യൂ ഇനിഷ്യേറ്റിവ്സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിങ്, കെ.എസ്.യു.എം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ടോം തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.