വിഴിഞ്ഞം: അപകട മേഖലയായി ആഴിമല തീരം മാറുേമ്പാഴും സംരക്ഷണ നടപടികൾക്ക് തയാറാകാതെ അധികൃതർ. കടലിെൻറ പശ്ചാത്തലത്തിൽ പാറക്കെട്ടുകൾക്ക് മുകളിൽനിന്ന് ഒരു സെൽഫി എടുക്കാനെത്തുന്നവരാണ് പലേപ്പാഴും അപകടത്തിൽപെടുന്നത്. രണ്ടുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്.
വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ ഗംഗാധരേശ്വര ശിൽപം കാണാൻ വരുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളമടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് പലരും കടലിലേക്ക് ഇറങ്ങുന്നതും പാറക്കൂട്ടങ്ങൾക്ക് മുകളിൽ കയറുന്നതും പതിവായിട്ടുണ്ട്. ശാന്തമായി കാണുന്ന കടലിൽ പ്രതീക്ഷിക്കാതെ തിരമാലകളെത്തുന്നു. അപ്രതീക്ഷിതമായ ഈ തിരകളിൽ നല്ല നീന്തൽ അറിയാവുന്നവർക്കുപോലും പിടിച്ചുനിൽക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സ്വദേശികളായ നാലുപേരുടെ ജീവൻ ഇവിടെ നഷ്ടമായിരുന്നു.
അതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ കടലിൽ കുളിക്കാനിറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിെൻറ ജീവനും നഷ്ടമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരയിൽപെട്ട് രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമായതാണ് അവസാനത്തെ സംഭവം. ഉയരമുള്ള പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ തീരം സഞ്ചാരികളുടെ മനം മയക്കുന്നതാണ്. കാഴ്ചയിൽ ആഴമില്ലെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയിലെ കുത്തനെയുള്ള ചരിവും ചുഴിയും പാറക്കൂട്ടങ്ങളുമാണ് സഞ്ചാരികളെ അപായപ്പെടുത്തുന്നത്. കടലിലേക്ക് വീഴുന്നവർ പലപ്പോഴും ആഴങ്ങളിലെ പാറയിടുക്കുകളിൽ അകപ്പെട്ട് രക്ഷപ്പെടാൻ പറ്റാത്ത നിലയിലാകും. പാറക്കെട്ടുകളിൽ തലയിടിച്ച് ജീവൻ നഷ്ടമാകാനുമിടയുണ്ട്.
സമീപത്തെ ബീച്ചിൽ മാത്രമാണ് നിലവിൽ കോസ്റ്റൽ വാർഡന്മാരുടെ സേവനമുള്ളത്. അതിനാൽ അഴിമലക്കും മുല്ലൂരിനും ഇടയിലെ തീരത്ത് എന്ത് അപകടം നടന്നാലും ചിപ്പി വാരുന്നവരോ മത്സ്യത്തൊഴിലാളികളോ സമീപത്തുണ്ടെങ്കിൽ മാത്രമേ ഉടനടി രക്ഷാപ്രവർത്തനം സാധ്യമാകുന്നുള്ളൂ. ഇരുൾ വീണാൽ ഇവിടം ലഹരി മാഫിയയുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ ചെറിയ ഗുഹ പോലുള്ള പ്രദേശവും പാറയിടുക്കുകളുമാണ് സാമൂഹിക വിരുദ്ധരുടെ താവളം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച്, വാർഡന്മാരുടെ സേവനവും പൊലീസ് എയ്ഡ് പോസ്റ്റും സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.