വിഴിഞ്ഞം: സ്നേഹം നടിച്ച് 12കാരിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കന്യാകുമാരി മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർളിൻ (29) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചയോടെ അരുമാനൂർ ബസ് സ്റ്റാൻഡിൽനിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെയും കുട്ടിയെയും കണ്ടെത്തിയത്. അന്വേഷണത്തിന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിെൻറ മേൽനോട്ടത്തിൽ കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രൻ നായർ ഉൾപ്പെടെ രണ്ട് സംഘങ്ങൾ രൂപവത്കരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവർ മൊബൈലിൽ സുഹൃത്തിനെ വിളിച്ചത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ടവർ ലൊക്കേഷൻ രാമനാഥപുരത്താണെന്ന് മനസ്സിലാക്കി പ്രതികളിലൊരാളായ പ്രദീപിെൻറ ബന്ധുവീട്ടിൽ രാമനാഥപുരം പൊലീസിെൻറ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കുട്ടിയുമായി സംഘം മുങ്ങി.
23ന് വൈകീട്ട് കുട്ടി പിതാവിനെ ഫോണിൽ വിളിച്ചതോടെയാണ് പിടികൂടാൻ വഴിതെളിഞ്ഞത്. രാത്രിയോടെ പേച്ചിപ്പാറയിലെത്തിയ സംഘം തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടുപോയവരെയും സാഹസികമായി പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.