വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി ഉറൂസ് ഇന്ന് കൊടിയേറും

വിഴിഞ്ഞം: പുരാതന തീർഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിന് ബുധനാഴ്ച കൊടിയേറും. വൈകീട്ട് നാലിന് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുൽ സത്താർ ബാഖവിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുആക്ക് ശേഷം കൊടിയേറ്റ് ഘോഷയാത്ര ആരംഭിക്കും.

6.30ന് പ്രസിഡന്റ് ഡോ. എച്ച്.എ. റഹ്മാൻ പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാകും. തുടർന്ന് നടക്കുന്ന സമൂഹ പ്രാർഥനക്ക് കെ.പി. അബൂബക്കർ ഹസ്റത്ത് നേതൃത്വം നൽകും. രാത്രി 9.30ന് മൗലവി യഹ്യ ബാഖവി പുഴക്കര പ്രഭാഷണം നടത്തും.

രാത്രി 12.30-ന് ഇശൽ മീഡിയ മലപ്പുറം അവതരിപ്പിക്കുന്ന മദീന നിലാവ് അരങ്ങേറും. സമാപന ദിവസമായ നവംബർ അഞ്ചുവരെ എല്ലാ ദിവസവും രാത്രി മതപ്രഭാഷണം, മുനാജാത്ത്, മൗലിദ് പാരായണം എന്നിവയുണ്ടാകും. നവംബർ നാലിന് വൈകീട്ട് 6.30ന് മാനവ മൈത്രി സംഗമം സംഘടിപ്പിക്കും.

അഞ്ചിന് രാവിലെ 9 മുതൽ ചന്ദനക്കുട പരിപാടികൾ. രാത്രി 7.30ന് സിറാജുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രോഗ്രാം. രാത്രി 9.30ന് മതപ്രഭാഷണം. ഒരുമണിക്ക് ഡോ. കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് എന്നിവ നടക്കും.

Tags:    
News Summary - Vizhinjam Uroos will be begins on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.