. ഗൂഡല്ലൂർ:അമ്മയിൽനിന്ന് വേർപിരിഞ്ഞ കാട്ടെരുമ കുഞ്ഞിനെ വനപാലകർ തോളിൽ ചുമന്ന് ഒരു കിലോമീറ്റർ ദൂരം ചെന്ന് അമ്മയിൽ ചേർത്തു. കുന്നൂരിന് സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തിലാണ് പിറന്ന് മൂന്നുനാൾ മാത്രം പ്രായമുള്ള കാട്ടെരുമകുഞ്ഞ് ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട് പ്രദേശവാസികൾ വനപാലകർക്ക് വിവരം നൽകിയത്. വനപാലകർ കുഞ്ഞിനെ തോളിൽ ചുമന്ന് തേയിലക്കാട്ടിലൂടെ അമ്മയെ തേടി പുറപ്പെട്ടു. ഒരു കിലോമീറ്റർ ദൂരം ചെല്ലവെ കാട്ടെരുമയെ കണ്ടപ്പോൾ ഇറക്കി വിടുകയായിരുന്നു. കാട്ടെരുമയും കുഞ്ഞും കാട്ടിലേക്ക് കയറുന്നത് വരെ വനപാലകർ കാവലിരുന്നു. GDR BISON - 1അമ്മയിൽ നിന്ന് വേർപിരിഞ്ഞ കാട്ടെരുമ കുഞ്ഞിനെ തോളിൽ ചുമന്ന് പോകുന്ന വനപാലകർ GDR BISON2:കാട്ടരുമക്ക് സമീപം കുഞ്ഞിനെ ഇറക്കിയപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.