പുൽപള്ളി: അഡ്വഞ്ചർ ടൂറിസത്തിന് കരുത്തു പകരാൻ പുൽപള്ളിയിൽ ഓഫ്റോഡ് മത്സരങ്ങൾ. പുൽപള്ളിയിലെ ഓഫ്റോഡേഴ്സ് ക്ലബാണ് സാഹസികർക്ക് ആവേശം പകർന്ന ഓഫ്റോഡ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
നിരവധി പേരാണ് മുള്ളൻകൊല്ലിയിൽ നടത്തിയ മത്സരങ്ങൾ കാണാനെത്തിയത്. ചാച്ചിക്കവലയിലെ പത്തേക്കറോളം സ്ഥലത്തായിരുന്നു ട്രാക്ക് ഒരുക്കിയത്. കുത്തിറക്കവും കൊടും വളവുകളും ഇവിടെ രൂപപ്പെടുത്തി. ദേശീയതലത്തിലടക്കം വിജയികളായവർ പങ്കെടുത്തു. 150ൽ ഏറെ ഓഫ്റോഡ് വാഹനങ്ങൾ മത്സരത്തിൽ അണിനിരന്നു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തി. എസ്.യു.വി ഥാർ, ജിമ്നി തുടങ്ങിയ പത്തോളം വിഭാഗങ്ങളിലായായിരുന്നു മത്സരം. കേരളം, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.